പെരുമ്പിലാവ്: സ്റ്റോപ്പിൽ നിർത്താതെ പോകുന്ന സ്വകാര്യ ബസ് തടഞ്ഞ് കോളേജ് വിദ്യാർഥിനികൾ.
പെരുമ്പിലാവ് അൻസാർ കോളജിലെ വിദ്യാർഥിനികളാണ് തൃശൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുകൾ തടഞ്ഞത്.
ബസുകൾ സ്ഥിരമായി നിർത്താതെ പോകുന്നത് മൂലമാണ് വിദ്യാർഥിനികൾ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്
കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വിദ്യാർഥികൾക്ക് പിന്തുണയുമായി പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കോഴിക്കോട് റൂട്ടിലോടുന്ന ബസുകൾ മാത്രമാണ് ഇത്തരത്തിൽ നിർത്താതെ പോകുന്നതെന്നും വിദ്യാർഥിനികൾ പറയുന്നുണ്ട്.
വീഡിയോ: