പട്ടാമ്പി പള്ളിപ്പുറം പാതയിലെ പാലത്തറ ഗേറ്റിലെ റെയിൽവേ ഗേറ്റ് ജനങ്ങൾക്ക് ദുരിതമാകുന്നു.ഇന്നും റെയിൽവേ ഗേറ്റ് ലോക്കായി. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടിലേറെ തവണയാണ് ഈയടുത്ത് പാലത്തറ റെയിൽവേ ലെവൽ ക്രോസ് തകരാറാവുന്നത്.
ഇതിനുമുമ്പ് ഇതുപോലെ നാലഞ്ചു തവണ വേറെയും ഉണ്ടായിട്ടുണ്ട്.വല്ല തട്ടലോ മുട്ടലോ ഉണ്ടാകുമ്പോഴേക്കും ലോക്കായി കഴിഞ്ഞാൽ പിന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പാണ് ഒന്ന് ശരിയായിക്കിട്ടാൻ
കാര്യക്ഷമമായ രൂപത്തിൽ അറ്റകുറ്റപ്പണി നടത്തി മേൽ പ്രശ്നം സമ്പൂർണ്ണമായി പരിഹരിക്കുകയോ ഓട്ടോമാറ്റിക് സിസ്റ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്തുകയോ ചെയ്യാതിരുന്നാൽ പരുതൂർ പഞ്ചായത്തിലെ ഹൃദയഭാഗമായ ദിനംപ്രതി 100 കണക്കിന് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന ഒരു പാതയെ അതീവ ദുസഹമാക്കും