ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിലെ മുഴുവൻ വിളക്കിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

 


പാലക്കാട് -തൃശൂർ-മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള അയ്യപ്പൻ വിളക്കിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. 

2024 നവംബർ 23(1200 വൃശ്ചികം 8) ശനിയാഴ്ച ആണ് അതിഗംഭീരമായി ചാലിശ്ശേരി മുഴുവൻ വിളക്ക് നടക്കുന്നത്.

വിജയദശമി ദിനത്തിൽ ഞായറാഴ്ച മുലയം പറമ്പത്ത് കാവ് ദേവീക്ഷേത്ര സന്നിധിയിൽ ക്ഷേത്രം ഊരാളൻ കോട്ടൂർ മന ബ്രഹ്മശ്രീ കെ.എം.വാസുദേവൻ നമ്പൂതിരി ക്ഷേത്രം കോമരം ശിവശങ്കരൻ വെളിച്ചപ്പാടിന് ബ്രോഷർ നൽകി പ്രകാശന കർമ്മം നിർവഹിച്ചു.

വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്,പ്രസിഡന്റ് പ്രസന്നധരൻ എന്ന കുട്ടൻ,സെക്രട്ടറി കെ.കെ.ഭാസ്കരൻ, ജോയിന്റ് സെക്രട്ടറി സി.വി.മണികണ്ഠൻ, വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ പയ്യട,ടി.വി.വിജയൻ, വിളക്ക് കമ്മിറ്റി കോർഡിനേറ്റർ ശ്രീജിത്ത് പടിഞ്ഞാറെ മുക്ക്,എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് ഒറ്റപ്പിലാവ്,ഹരിദാസൻ കണ്ടംപുള്ളി, അബ്ദുറഹ്മാൻ കുന്നത്തേരി,ടി.വി,മണി മനേഷ്,ടി.കെ.മണികണ്ഠൻ,സുന്ദരൻ പണിക്കർ,ജനാർദ്ദനൻ കാക്കശ്ശേരി,പ്രദീപ് ചെറുവാശ്ശേരി എന്നിവർ പങ്കെടുത്തു.


മുലയം പറമ്പത്ത് കാവ് വിളക്ക് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28-മത് ദേശവിളക്ക് ആണ്  ഈ വർഷം നടക്കുന്നത്.

Tags

Below Post Ad