മുതുതല : പഞ്ചായത്ത് മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ രണ്ട് ബൈത്തുറഹ്മകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു.
മുസ്‌ലിം ലീഗ് മുതുതല പഞ്ചായത്ത് കമ്മിറ്റിക്ക് കീഴില്‍ മുതുതല സെന്റര്‍, വടക്കുമുറി യൂണിറ്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് രണ്ട് ബൈത്തുറഹ്‌മകൾ നിർമ്മിച്ചത്
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമർപ്പണം നിര്‍വ്വഹിച്ചു.
ഒരു അഭ്യുദയാകാംക്ഷി മുസ്‌ലിം ലീഗ് മുതുതല പഞ്ചായത്ത് കമ്മിറ്റിക്ക് സൗജന്യമായി നല്‍കിയ എട്ട് സെന്റ് സ്ഥലത്താണ് രണ്ട് വീടുകള്‍ നിര്‍മ്മിച്ചത്.
പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. മുസലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് മരക്കാര്‍ മാരായമംഗലം, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ.ഫൈസല്‍ ബാബു, ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ.ഷിബു മീരാന്‍, സൗദി കെ.എം.സി.സി നാഷണല്‍ പ്രസിഡണ്ട് കുഞ്ഞുമോന്‍ കാക്കിയ, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെ.സൈതലവി, പി.ടി മുഹമ്മദ്, കെ.ടി.എ ജബ്ബാര്‍, കെ.എം മുഹമ്മദ്, ടി.കെ അബൂബക്കര്‍, പി.എം സൈഫുദ്ദീന്‍, കെ.എം ഹനീഫ എന്നിവർ സംസാരിച്ചു.
Swale