വളാഞ്ചേരി : ശാദുലിയ്യ, ഖാദിരിയ്യ ത്വരീഖത്ത് ശ്രേണിയിലെ ഉന്നത പണ്ഡിതനും ആത്മീയ തേജസുമായിരുന്ന ഉസ്താദ് അത്തിപ്പറ്റ മുഹിയുദ്ദീൻകുട്ടി മുസ്‌ലിയാരുടെ ആറാമത് ഉറൂസ് മുബാറക്ക് ഇന്നലെ ആരംഭിച്ചു.
ജിഫ്രി മുത്തു കോയ തങ്ങൾ പതാക ഉയർത്തിയതോടുകൂടി ഉറൂസിന് തുടക്കം കുറിക്കുകയുണ്ടായി. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ മജ്ലിസുന്നൂറിന് നേതൃത്വം നൽകി.
ഒരു പണ്ഡിതൻ എങ്ങനെ സാമൂഹിക വിപ്ലവം നടത്തുന്നു എന്നതിന്റെ ഉദാഹരണമാണ് അത്തിപ്പറ്റ ഉസ്താദ്. ശരീഅത്തിനോട് യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ആത്മീയ ഗാഥയിൽ മുഴുവൻ സമയവും സജീവമായിരിക്കൊണ്ട് തന്നെ എല്ലാ പൊതു വിഷയങ്ങളിലും ഉസ്താദ് ഇടപെട്ടു.
ആത്മീയതയുടെ ഉന്നതിയിൽ ഇരുന്നുകൊണ്ട് വിദ്യാഭ്യാസ സാമൂഹ്യ വിപ്ലവം നടത്തിയ മഹാനായ അത്തിപ്പറ്റ ഉസ്താദിന്റെ ഓർമ്മകൾ നമുക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.