വടക്കാഞ്ചേരിയില്‍ കാറിടിച്ച് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു

 





പാലക്കാട് വടക്കാഞ്ചേരിയില്‍ ട്വൻ്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച്  രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ , മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്.

എറാണാകുളത്ത് നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ ജുമഅ നമസ്ക്കാരം കഴിഞ്ഞ് നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം.


വാണിയംപാറ പള്ളിയിൽ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു


ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥികളെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും മേരി മാതാ എച്ച് എസ് എസിലെ  വിദ്യാർഥികളാണ്

Below Post Ad