കൂറ്റനാട് മല റോഡിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർ റിമാൻഡിൽ



 കൂറ്റനാട് : മല റോഡിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർ റിമാൻഡിൽ. കുമരനെല്ലൂർ മലമക്കാവിൽ വീട്ടിൽ മുഹമ്മദ് ഇർഫാൻ, തലക്കശ്ശേരി ചാരുപാടിക്കൽ മുഹമ്മദ് ഇജാസ് എന്നിവരെയാണ് തൃത്താല പോലീസ് അറസ്റ് ചെയ്തത്.

പിടിയിലായ രണ്ടു പേരെയും കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാറ്റ് നാല് വിദ്യാർത്ഥികളെ മാതാപിതാക്കൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.ഒരാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

അതെ സമയം കുത്തിയ പ്രതികളെ പൊലീസിന് ഇത് വരെ പിടികൂടാനായിട്ടില്ല ഒളിവിൽ പോയവരെ പിടികൂടാനായി അന്വേഷണം ഊര്ജിതമാക്കിയായതായി തൃത്താല സി ഐ അറിയിച്ചു

കഴിഞ്ഞ ദിവസം സംഭവം നടന്ന മല റോഡിൽ ഫോറൻസിക്ക് വിദഗ്ദർ പരിശോധന നടത്തി ആയുധങ്ങളും വടികളും കണ്ടെടുത്തിരുന്നു

തൃത്താല സബ് ജില്ല സ്കൂൾ കലോത്സത്തിനിടെയാണ് കുമരനെല്ലൂർ , മേഴത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്.


സോഷ്യൽ മീഡിയയിൽ പരസ്പരം കളിയാക്കി റീൽസ് ഇട്ടത്തിനെ ചൊല്ലി ഇരുകൂട്ടർ തമ്മിൽ വാക്കേറ്റം നടക്കുകയും ഇതിലെ വിരോധം പരിഹരിക്കുന്നതിന് മല റോഡിൽ എത്തി നടത്തിയ ചർച്ചക്കിടയിലാണ് സംഘർഷം ഉണ്ടായത്.ഇവിടെ വെച്ച് മേഴത്തൂർ ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൽ ബാസിത്തിന് കുത്തേൽക്കുകയായിരുന്നു.

തൃത്താല മേഖലയിൽ നിരന്തരമുണ്ടാകുന്ന വിദ്യാർത്ഥി സംഘട്ടനങ്ങളിൽ പൊറുതിമുട്ടിയിരിക്കുയാണ് പോലീസും നാട്ടുകാരും

കെ ന്യൂസ് തൃത്താല



Below Post Ad