ആനക്കര: പോട്ടൂർ ഖാദിരിയ്യ സെൻ്ററിൽ ജീലാനി ഉറൂസിന് തുടക്കമായി. സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം.വി. ഇസ്മായിൽ മുസ്ല്യാർ കുമരനല്ലൂർ പതാക ഉയർത്തി. ഒക്ടോബർ 30, 31 തിയ്യതികളിലാണ് ഉറൂസ്.
സമസ്ത ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മാഈൽ മുസ്ല്യാർ പതാക ഉയർത്തി. തുടർന്ന് നടന്ന ഖത്തമുൽ ഖുർആൻ ചടങ്ങിന് സലീം സഖാഫി നേതൃത്വം നൽകി. ഉറൂസിനോടനുബന്ധിച്ച് സൗജന്യ കണ്ണ് പരിശോധന ക്യാമ്പും മുതിർന്ന പൗരൻമാരെ ആദരിക്കലും നടന്നു. നേത്ര ശസ്ത്രക്കിയക്ക് വിധേയമായവർക്ക് ഓപ്റേഷൻ ഉൾപ്പടെയുള ചിലവ് ഖാദിരിയ സെന്റർ നൽകുമന്ന് ചെയർമാൻ പോട്ടൂർ മാനു മുസ്ലിയാർ ചടങ്ങിൽ അറിയിച്ചു. പ്രാർത്ഥന സംഗമത്തിന് സയ്യിദ് ഹാഫിള് സ്വാദിഖ് അലി തുറാബ് തങ്ങൾ നേതൃത്വം നൽകി.
സി.നൂർ ഫൈസി ആനക്കര, അബ്ദുൽ ഖാദിർ അഹ്സനി മംബീതി,രവി മേനോൻ, പത്തിൽ അഷ്റഫ്, ഡോ. അബ്ദുല്ലത്തീഫ് തിരൂരങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ഉറൂസ് വ്യാഴാഴ്ച സമാപിക്കും. രാവിലെ മൗലിദ്, പ്രാർത്ഥന മജ്ലിസ് എന്നിവ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടാകും.