വട്ടംകുളം : നായ കുറുകെ ചാടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. ആനക്കര പോട്ടൂർ സ്വദേശി കുറുങ്ങാട്ട് പ്രജീഷാണ് (43)മരണപ്പെട്ടത് .ഓട്ടോറിക്ഷയിലെ യാത്രക്കാരൻ പ്രദീപ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വട്ടംകുളം ജി ജെ ബി എസ് സ്കൂൾളിന് സമീപം ഇന്ന് 11മണിയോടെ ആണ് അപകടം നടന്നത്. പരിക്കേറ്റ പ്രജീഷിനെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു