ചാലിശ്ശേരി: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി അറക്കൽ സെൻററിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.
മുസ്‌ലീംലീഗ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം അറക്കൽ സെൻററിൽ സമാപിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.ഐ.യൂസഫിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മണ്ഡലം മുസ്ലിം ലീഗ് പ്രസിണ്ടൻ്റ് എസ്.എം.കെ.തങ്ങൾ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്ക് എതിരെയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെയും ശക്തമായ ജനകീയ പോരാട്ടം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.എ.സാജിത് മുഖ്യ പ്രഭാഷണം നടത്തി.
കോട്ടിട്ട മോഡിയുടെ കേരളത്തിലെ പതിപ്പാണ് പിണറായി വിജയൻ എന്നും മുസ്ലിം വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന തരത്തിൽ ഇരു ഗവൺമെന്റുകളും മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലും മറ്റു സംസ്ഥാനങ്ങളും നടക്കുന്ന മുസ്ലിം ക്രൈസ്തവ സമുദായ അംഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങളും കേന്ദ്രസർക്കാറിന്റെ മദ്രസ സംവിധാനങ്ങൾക്കെതിരെയുള്ള സമീപനങ്ങളും മുത്തലാക്ക്,വഖഫ് ഭേദഗതി നിയമം, പൗരത്വ ഭേദഗതി നിയമവും സംസ്ഥാന സർക്കാരിൻറെ സംവരണ വിരുദ്ധ സമീപനങ്ങളും ജനവിരുദ്ധ സമീപനങ്ങളും അതിനുദാഹരണം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മണ്ഡലം മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗം എം.കബീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.എസ്.അബ്ദുറഹ്മാൻ,കെ.ടി.സുലൈമാൻ,കെ.വി.കെ.മൊയ്തു,റസാക്ക് പുളിയഞ്ഞാലിൽ,യു.ടി.താഹിർ,ഇസ്മായിൽ മാളിയേക്കൽ, അജ്മാൻ മൊയ്തുണ്ണി, യു.കെ.എം.ഹാജി,പി.കോയഉണ്ണി ഹാജി , സലിം തുറക്കൽ, കെ.ടി.ഉമ്മർ ഹാജി,ടി. ടി.മുഹമ്മദ്,എൻ.എം.കുഞ്ഞുമോൻ, ഷറഫുദ്ദീൻ അച്ചാരത്ത്,ടി.ടി.നിഷാദ്, ഹുസൈൻ അറക്കൽ,റിയാസ് അറക്കൽ,ആലികുട്ടി ഹാജി,അൻവർ ആലിക്കര,ബാലൻ ആലിക്കര,ബാവ കൂറ്റനാട്,റഷീദ് പണിക്ക വീട്ടിൽ, ഷരീഫ് ചാലാച്ചി,ഹുസൈൻ പട്ടിശ്ശേരി,അബ്ദുള്ള ചാലിശ്ശേരി ,മുഹമ്മദ് കുട്ടി എന്നിവർ പ്രകടനത്തിനും പ്രതിഷേധ കൂട്ടായ്മക്കും നേതൃത്വം നൽകി.പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം ചാലിശ്ശേരി നന്ദി പറഞ്ഞു.