അയ്യൂബി ഗേൾസ് വില്ലേജ് 'ഹാദിയ സമ്മിറ്റ്' ഡിസംബർ 23, 24 ന്

 


പടിഞ്ഞാറങ്ങാടി: അയ്യൂബി ഗേൾസ്‌ വില്ലേജ് അഞ്ചാമത് കോൺവെക്കേഷൻ 'ഹാദിയ സമ്മിറ്റ്' എന്ന ശീർഷകത്തിൽ 2024 ഡിസംബർ 23, 24 തിങ്കൾ, ചൊവ്വ തിയതികളിൽ. സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ. പി മുഹമ്മദ് മുസ്‌ലിയാർ ലോഗോ പ്രകാശനം നിർവ്വഹിച്ചു.

 അയ്യൂബി എജുസിറ്റിയിൽ വെച്ചു നടക്കുന്ന പ്രോഗ്രാമിൽ ഹയർസെക്കണ്ടറി സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഡിപ്ലോമ ഇൻ ശരീഅ & ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈൻ കോഴ്‌സുകളിൽ പഠനം  പൂർത്തീകരിച്ച 200 വിദ്യാർത്ഥികൾക്കാണ് ഈ വർഷം സർട്ടിഫിക്കറ്റും അംഗീകാരങ്ങളും നൽകുന്നത്.

 അയ്യൂബി എജുസിറ്റി സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്‌ലിയാർ, ഗേൾസ്‌ വില്ലേജ് പ്രിൻസിപ്പൽ പി.എം ഉനൈസ് സഖാഫി, ഡിപ്പാർട്ടമെന്റ് കോഡിനേറ്റർമാരായ മുസ്തഫ സഖാഫി, നിസാം സിദ്ധീഖി എന്നിവർ സംബന്ധിച്ചു.



Below Post Ad