പടിഞ്ഞാറങ്ങാടി: നിയമം ലംഘിച്ച്
നിയന്ത്രണങ്ങൾ പാലിക്കാതെ ടിപ്പർ ലോറികൾ ഓടുന്നതായി പരാതി
പടിഞ്ഞാറങ്ങാടി പറക്കുളം റോഡിലിണ് കരിങ്കൽ കയറ്റിയ ടിപ്പർ ലോറികൾ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി യഥേഷ്ടം സഞ്ചരിക്കുന്നത്.
ടിപ്പറുകളിലും ലോറികളിലും ലോഡ് കയറ്റിയ ശേഷം വലിയ ഷീറ്റ് കൊണ്ട് മൂടണമെന്നും കരിങ്കല്ല്, മെറ്റൽ, മണൽ എന്നിവ യാത്രാമധ്യേ തെറിച്ച് വീഴാൻ പാടില്ലെന്നും നിയമമുണ്ട്.
എന്നാൽ, ഈ നിയമം പാലിക്കാതെയാണ് മതിയായ സുരക്ഷയില്ലാതെ കരിങ്കൽ ലോഡുമായി ടിപ്പറുകൾ ഓടുന്നത്
ഇങ്ങിനെ ഓടുന്നത് കരിങ്കല്ല് തെറിച്ചു വീണ് അപകടമുണ്ടാകാൻ സാധ്യത കൂടുതലാണ്. ആയതിനാൽ അപകട ഭീതിയിലാണ് ഇതുവഴി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും യാത്രക്കാരും