റിയാദ്-കോഴിക്കോട് റൂട്ടിൽ സൗദിയ വിമാന സർവീസ് ഡിസംബർ 3 മുതൽ പുനരാരംഭിക്കുന്നു,ആദ്യഘട്ടത്തിൽ ആഴ്ചയിൽ 3 സർവീസുകൾ വീതം ഉണ്ടാവും,188 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന A321 neo വിമാനം ഉപയോഗിച്ചാവും സർവീസ്.
ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാവും ആദ്യഘട്ടത്തിൽ സർവീസ് ഉണ്ടാവുക,കൂടാതെ ജിദ്ദ,ദമ്മാം,മദീന,ഹായിൽ,തായിഫ്,യാംബു,അബഹ,ജിസാൻ,തബൂക്ക് , ഖസീം തുടങ്ങി സൗദിയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും കണക്ഷൻ സർവീസും ഉണ്ടായിരിക്കും.
പുതിയ എയർക്രാഫ്റ്റുകളുടെ ലഭ്യതയോടെ or വൈഡ്‌ബോഡിക്ക് അനുമതി ലഭിക്കുകയോ ചെയ്‌താൽ ജിദ്ദ സർവീസും പുനരാരംഭിക്കും .
ഈ വർഷത്തെ ഹജ്ജ് സർവീസിൽ കാലിക്കറ്റ് നിന്ന് സൗദി എയർലൈൻസും ലേലത്തിൽ പങ്കെടുക്കും ..
Flight Details
SV712 RUH0145 – 0900CCJ 321 246
SV713 CCJ1015 – 1310RUH 321 246