മസ്കത്ത്∙ പ്രവാസം അവസാനിപ്പിച്ച് ഇന്ന് (തിങ്കളാഴ്ച) നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു.
വടകര കരിമനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഒമാനിലെത്തിയിട്ട് എട്ട് വർഷത്തോളമായി. റൂവി, ഹോണ്ട റോഡില്‍ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് ഇന്ന് രാത്രി എട്ടുമണിയോടെ നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു.