പെരുമ്പിലാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി


 

പെരുമ്പിലാവിൽ നിയന്ത്രണം വിട്ട കാർ  കടയിലേക്ക് ഇടിച്ചു കയറി. അൻസാർ ഇംഗ്ലീഷ് സ്കൂളിന് മുൻവശത്തെ കോഴി കടയിലേക്കും പഴയ ഇരുമ്പ് സാധനങ്ങൾ വിൽക്കുന്ന കടയിലേക്കുമാണ് കുന്നംകുളം ഭാഗത്ത് നിന്നും വന്ന കാറിടിച്ചു കയറിയത്. 

അപകടത്തിൽ കാർ യാത്രികരായ  കുറ്റിപ്പുറം സ്വദേശികളായ യുവാക്കൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച കാലത്ത് 6 മണിയോടെയാണ് അപകടം നടന്നത്.കടയുടെ മുൻവശത്തെ ഗ്ലാസ്, പരസ്യ ബോർഡുകൾ  എന്നിവ തകർന്നു.

Below Post Ad