പട്ടാമ്പി നഗരസഭ ഇരുപത്തിമൂന്നാം വാർഡ് അംഗങ്ങൾ നിവേദനം നൽകി.പട്ടാമ്പി സിവിൽ സ്റ്റേഷൻ വാർഡിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് പൊതുജനങ്ങൾ ഒപ്പിട്ട നിവേദനം വാർഡ് കൗൺസിലറായ കെ.ആർ നാരായണ സ്വാമിയുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടിക്ക് കൈമാറി.
പട്ടാമ്പി ടൗൺ പള്ളി മുതൽ എം.ഇ.എസ് സ്കൂൾ വരെ തകർന്നു കിടക്കുന്ന റോഡ് റീ-ടാറിങ് നടത്തുക, പട്ടാമ്പി റെയിൽവേ പടിഞ്ഞാറെ കമാനം അണ്ടർ പാസേജ് ഉപയോഗിക്കുവാനുള്ള അനുമതി നഗരസഭ നേടിയെടുക്കുക, പട്ടാമ്പിയിലെ പൊതുശ്മശാനം തുറന്ന് പ്രവർത്തനമാരംഭിക്കുക, താലൂക്ക് ഹോസ്പ്പിറ്റൽ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പട്ടാമ്പി നഗരസഭ ചെയർപേഴ്സന് നിവേദനം നൽകിയത്.