ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം കുറ്റിപ്പുറത്ത് നടന്നു

 


കുറ്റിപ്പുറം: പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കുക, 60 വയസ് കഴിഞ്ഞവർക്ക് ഒറ്റ തവണ അടച്ച പെൻഷൻ കൊടുക്കുക, നോർക്ക വഴിയുള്ള ലോൺ അപേക്ഷയിൽ കാലതാമസം കൂടാതെ  നടപടി എടുക്കുക, വെക്കേഷൻ കാലത്ത് ഫ്ലൈറ്റ് ടിക്കറ്റ് ചാർജ് വർധന വരുത്തുന്ന വിമാന കമ്പനികൾക്ക് എതിരെ നടപടി എടുക്കുക, ക്ഷേമനിധിയിൽ കുടിശിക വരുത്തിയ പ്രവാസികൾക്ക് പിഴ പിൻവലിക്കുകയും സോഫ്റ്റ്‌ വെയറിൽ മാറ്റം വരുത്തി കുടിശിക അടക്കാനുള്ള കാലതാമസം ഒഴിവാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം കുറ്റിപ്പുറത്ത് നടന്നത്.

സംസ്ഥാന പ്രസിഡന്റ് പ്രേംസൺ കായംകുളം അധ്യക്ഷനായി. പയ്യന്നൂർ മുൻ പ്രസിഡന്റ് സിദ്ധീഖ് കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. സംഘടന റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി ബഷീർ ചോലയിൽ അവതരിപ്പിച്ചു. വാർഷിക വരവ് ചെലവ് ട്രഷറർ സുലൈമാൻ ബത്തേരി അവതരിപ്പിച്ചു. 2024-26ലേക്ക് പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. 



Below Post Ad