ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം

 


ഷൊര്‍ണൂര്‍: റെയില്‍വേ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഷൊര്‍ണൂരില്‍ നാല് പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള കരാര്‍ തൊഴിലാളികളാണ് മരിച്ചത്

ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കേരള എക്‌സ്പ്രസ് കടന്നുവരികയായിരുന്നു. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും
ഒരാള്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. 

തുടര്‍ന്ന് നടന്ന തിരച്ചിലിനിടയിലാണ് പുഴയില്‍ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Below Post Ad