പട്ടാമ്പി : കൊപ്പത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ഒറ്റപ്പാലം പനമണ്ണ സ്വദേശി വിജയനാണ് (52) മരിച്ചത്.ബൈക്കും പിക്കപ് വാനും ജീപ്പുമാണ് അപകടത്തിൽ പെട്ടത്.
വളാഞ്ചേരി കൊപ്പം പാതയിൽ ഒന്നാന്തിപ്പടിയിൽ ശനിയാഴ്ച വൈകീട്ടാണ് അപകടം
മുന്നിൽ പോകുകയായിരുന്ന പിക്കപ്പ് വാൻ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ പിക്കപ്പിൻ്റെ പുറകിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ താഴെ വീഴുകയായിരുന്നു. ഇതേ സമയം വന്ന ജീപ്പ് റോഡിൽ വീണ ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
ഉടനെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.