പട്ടാമ്പി : ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ പരുതൂർ സ്വദേശി മുങ്ങി മരിച്ചു.പരുതൂർ കാരമ്പത്തൂർ ശ്രീ നികേതനിൽ ആനന്ദ് ജയറാം (50) ആണ് മരിച്ചത്. അവിവാഹിതനാണ്
പടിഞ്ഞാറെ മഠം ഗുരുവായൂരപ്പൻ ക്ഷേത്ര കടവിൽ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.. പട്ടാമ്പി ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.