ചങ്ങരംകുളത്ത് കെഎസ്ആ‌ർടിസി ബസിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി നാല് ബൈക്കുകളിൽ ഇടിച്ച് അപകടം

 


ചങ്ങരംകുളം:  ചീയാനൂരിൽ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 4 ബൈക്കുകളിൽ ഇടിച്ച് അപകടം. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ലോറി നിയന്ത്രണം വിട്ടത്.  

തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ജാസ് ബാറിന് സമീപത്ത് ആയി വാഹനാപകടം.
ചിയ്യാനൂർ ഭാഗത്ത് നിന്നും വെള്ളിമൂങ്ങ ഓട്ടോറിക്ഷ സംസ്ഥാന പാതയിലേക്ക് കയറിയതോടെ കോഴിക്കോട് ഭാഗത്ത് നിന്നും വന്നിരുന്ന ലോറി പെട്ടന്ന് ബ്രേക്ക്‌ ചവിട്ടുകയും ലോറിക്ക് പുറകിൽ കെ എസ് ആർ ടി സി ബസ്സ്‌ ഇടിക്കുകയും ചെയ്തു. 

ലോറിയുടെ പുറകിൽ ബസ്സ്‌ ഇടിച്ചപ്പോൾ ലോറിയുടെ നിയന്ത്രണം വിട്ട് വഴി അരികിൽ പാർക്ക് ചെയ്തിരുന്ന നാല് മോട്ടോർ സൈക്കിളിൽ ഇടിച്ചു. രണ്ട് മോട്ടോർ സൈക്കിൾ പൂർണ്ണമായും, രണ്ടെണ്ണം ഭാഗികമായും തകർന്നു. കെ എസ് ആർ സി ബസ്സിന്റെ ഗ്ലാസ്‌ തകർന്നു.

 അപകടത്തിൽ ആർക്കും പരിക്കില്ല. ഏറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചു. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി വാഹനം റോഡിൽ നിന്നും മാറ്റി.

Tags

Below Post Ad