തൃശ്ശൂർ : നാട്ടികയിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി: അഞ്ചു പേർക്ക് ദാരുണാന്ത്യം
ഇന്ന് പുലർച്ചെയാണ് നടുക്കിയ ഈ ദുരന്തമുണ്ടായത്.കണ്ണൂരിൽ നിന്നും തടി കയറ്റി വന്ന ലോറിയാണ് നാട്ടിക ജെകെ തിയറ്ററിനടുത്തു തെരുവോരത്തു കിടന്നുറങ്ങിയിരുന്ന നാടോടി സംഘത്തിന് മേലെയാണ് ലോറി പാഞ്ഞു കയറിയത്.
ലോറി ഡ്രൈവർ ജോസ്, ക്ലീനർ അലക്‌സ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ച അഞ്ച് പേരിൽ രണ്ടുപേർ കുട്ടികളാണ്.
കാളിയപ്പൻ ,ബംഗാഴി, നഗമ്മ ,ജീവൻ, തുടങ്ങിയവരാണ് മരണമടഞ്ഞവർ.നാടോടി സംഘത്തിൽ മറ്റു ചിലർക്ക് കൂടി പരിക്കുണ്ടെന്നു പറയുന്നു.