തിരൂരിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു

 



തിരൂര്‍: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുള്ള വിദ്യാര്‍ഥിയും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തിരൂര്‍-താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ബുധനാഴ്ച വൈകീട്ട് നാലിന് ശേഷമാണ് സംഭവം.

സ്‌കൂള്‍ വിട്ട എല്‍.കെ.ജി വിദ്യാര്‍ഥിയെ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് പുകയുയര്‍ന്നതോടെ യുവതി സ്‌കൂട്ടര്‍ നിര്‍ത്തി കൂടെയുള്ള കുട്ടിയേയും വാഹനത്തില്‍നിന്ന് ഇറക്കിയതാണ് വലിയ അപകടം ഒഴിവാക്കിയത്.

നാട്ടുകാര്‍ മണ്ണും വെള്ളവും ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ തിരൂര്‍ അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. സ്‌കൂട്ടറിന്റെ ബാറ്ററിക്കാണ് തീപിടിച്ചതെന്ന് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു

വീഡിയോ :



Below Post Ad