കൂറ്റനാട്:ആലൂർ പ്രിയദർശിനി അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദര സദസ്സും, സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്കുള്ള ധനസഹായ വിതരണവും നടന്നു.ബാങ്കിന്റെ വാർഷിക ജനറൽബോഡി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചത്.
ബാങ്ക് ഹാളിൽ നടന്ന പരിപാടി കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പി.മോഹനൻ അധ്യക്ഷത വഹിച്ചു. ഐ.യു.എം.എൽ.ജില്ലാ ട്രഷറർ പി.ഇ.എ.സലാം മുഖ്യ പ്രഭാഷണം നടത്തി.ബാങ്ക് മെമ്പർമാരുടെയും ജീവനക്കാരുടെയും പക്കൽനിന്ന് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്ക് സമാഹരിച്ച ധനസഹായം സഹയാത്ര പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
ഡോ:ഇ.അലി,പഞ്ചായത്ത് അംഗങ്ങളായ കെ.ഹരീഷ്,കെ.ശശിരേഖ,പി.സി.ഗിരിജ,പി.വി.ഷാജഹാൻ,കെ.ടി.ഹരിദാസ്,ടി.അസീസ്, കെ.രാജൻ,മുദ്ര ഗോപി,ടി.സെയ്‌തലവി, ഗോപിനാഥ് പാലഞ്ചേരി,കെ.വിജയഎന്നിവർ പങ്കെടുത്ത് സംസാരിച്ചു.പി.യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബാങ്ക് സെക്രട്ടറി രേഖ രാജേഷ് നന്ദിയും രേഖപ്പെടുത്തി.