മാധ്യമങ്ങളുടെ രാഷ്ട്രീയം: സെമിനാർ പ്രമുഖ മാധ്യമ പ്രവർത്തകൻ എം.വി നികേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു

 



കൂറ്റനാട്: സി പി ഐ എം തൃത്താല ഏരിയ  സമ്മേളനത്തോടനുബന്ധിച്ച് വെള്ളടിക്കുന്ന് രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ "മാധ്യമങ്ങളുടെ രാഷ്ട്രീയം" എന്ന വിഷയത്തിൽ സെമിനാർ നടന്നു. മാധ്യമപ്രവർത്തകൻ എം.വി നികേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.

ഏരിയ സമ്മേളനം 29,30 ന് തിരുമിറ്റക്കോട് അമാന കൺവെൻഷൻ സെൻ്ററിൽ നടക്കും.

ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗങ്ങളായ കെ ജനാർദ്ദനൻ, പി നാരായണൻകുട്ടി ,ലോക്കൽ സെക്രട്ടറി എം അലിഎന്നിവർ സംസാരിച്ചു. സംസ്ഥാന തലത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന അനുമോദിച്ചു.

കൂറ്റനാട്പുനർജനി നാടൻപാട്ട് സംഘത്തിൻ്റെ നാടൻ പാട്ടുകൾ അരങ്ങേറി



Tags

Below Post Ad