പട്ടാമ്പി : ഇമാം അഹ്മദ് മർസൂഖിൻ്റെ 'കിഫായത്തുൽ അവാം' കാവ്യരൂപത്തിൽ പരിഭാഷപ്പെടുത്തിയ മാനു മുസ്‌ലിയാർ ഇസ്‌ലാമിക് കോംപ്ലക്സ് ജാമിഅഃ റഹീമിയ്യഃയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും ഇര്‍ഷാദുല്‍ അഥ്ഫാല്‍ ഹയര്‍ സെക്കണ്ടറി മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിൻഷാദിനെ കൊടലൂര്‍ മദ്രസ ഉസ്താദുമാരും മാനേജ്മെന്‍റ് ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു.
മാനേജ്മെന്റ് സെക്രട്ടറി ഉമ്മര്‍ പതിയില്‍ സ്നേഹോപഹാരം കൈമാറി. കെ.ഹൈദർകുട്ടി ഹാജി, പി.മൊയ്‌ദീൻ കുട്ടി, മന്‍സൂര്‍ ദാരിമി, മുഹമ്മദ് അലി മുസ്ലിയാർ, മുഹമ്മദ് കുട്ടി ഹാജി, അബ്ദുറഹ്മാന്‍ ഫൈസി, ഹമീദ് അൻവരി, അനസ് വാഫി, യൂസഫ് അലി വാഫി, അനസ് കൊടലൂര്‍, അസീസ് പതിയില്‍ എന്നിവർ സംബന്ധിച്ചു.