എടപ്പാൾ : സിഗരറ്റ് കുറ്റിയുടെ അപകടത്തെ ശാസ്ത്ര മാർഗ്ഗത്തിലൂടെ നേർക്കാഴ്ചകൾ അവതരിപ്പിച്ചാണ് മലപ്പുറം ജില്ലയിലെ പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂൾ അറബിക് നാടകം ഒന്നാമതായി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്തത്.
പുകവലി സമൂഹത്തിന് വലിയ ആപത്ത് വരുത്തിവെക്കുന്നുണ്ടെന്ന് പ്രമേയം അതിമനോഹരമായാണ് വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത്. ഒമ്പതാം ക്ലാസുകാരൻ മുഹമ്മദ് നൗഷിനാണ് മികച്ച നടൻ ഏട്ടാം ക്ലാസുകാരി ഫാത്തിമ സന എം മികച്ച നടി.എടപ്പാൾ സബ് ജില്ലയിൽ ആദ്യമായാണ് ഒരു നാടകം സംസ്ഥാന തലത്തിലേക്ക് എത്തുന്നത്.
കഥാപാത്രങ്ങൾ ഷിഫാ റഹമ, അഞ്ചല സി,ഹിദ ഫാത്തിമ, കെ വി സൻഹ, മുഹമ്മദ് ഷിഫിൻ, ഫാത്തിമ സന എം, ലിയാനർസീസ്, റിഫ പർ വിൻ, ഫൈസ റിഹാന, മുഹമ്മദ് നൗഷിംൻ. രചന: സ്പേസ് തീയറ്റർ കേരളം. സംവിധാനം ആബിദ് മംഗലം.
10 വർഷത്തോളമായി ആബിദ് മംഗലത്തിന്റെ അറബിക് നാടകം സംസ്ഥാനതലത്തിൽ അരങ്ങേറുന്നുണ്ട്. അധ്യാപകരായ ത്രിജലേശ്വരി അബ്ബാസ് സി എച്ച്, അർഷദ് എംവി, ഫൗസിയ എൻ എ എന്നിവർ പരിശീലനത്തിന് കുട്ടികൾക്ക് നേതൃത്വം നൽകി.