തൃത്താല വെള്ളിയാങ്കല്ലിലെ അനധികൃത കൈയേറ്റങ്ങൾ പൊളിച്ചു മറ്റാൻ നോട്ടിസ് നൽകി

 


തൃത്താല : വെള്ളിയാങ്കല്ലിൽ അനധികൃതമായി കൈയേറിയ കെട്ടിടങ്ങൾ പൊളിച്ചു മറ്റാൻ ഇറിഗേഷൻ വകുപ്പ് നോട്ടിസ് നൽകി.

പരുതൂർ വില്ലേജിലെ വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് വലതുകര അപ്രോച് റോഡ് ഭാഗത്തെ  അനധികൃത കൈയേറ്റങ്ങൾ പൊളിച്ച് മാറ്റാനാണ് തൃത്താല പോലീസിൻ്റെ സംരക്ഷണത്തോടെ ഇറിഗേഷൻ വകുപ്പ് നോട്ടീസ് നൽകിയത്




നോട്ടീസ് നൽകിയ ഇന്ന് മുതൽ ഏഴ് ദിവസത്തിനകം അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള സ്ഥലം ഒഴിഞ്ഞു കൊള്ളണമെന്നും വീഴ്ച വരുത്തുന്ന പക്ഷം കൈയേറ്റ സ്ഥലത്ത് സ്ഥാപിച്ച സാധനങ്ങൾ കണ്ടുകെട്ടി ഒഴിപ്പിക്കുന്നതാണെന്നും അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.

Below Post Ad