പട്ടാമ്പി : കൂട്ടുപാത ആറങ്ങോട്ടുകര പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. തിരുമിറ്റക്കോടിന് സമീപത്തെ ദുബായ് റോഡ് വളവിലാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
കൂട്ടുപാതഭാഗത്തുനിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ കാറിലേക്ക് എതിശയിൽ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളുടെയും മുൻവശം പൂർണമായും തകർന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.