കൂടല്ലൂർ : കൂട്ടക്കടവിൽ ജലജീവൻ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. തൃത്താല കുമ്പിടി റോഡിൽ കൂട്ടക്കടവ് എംടി യുടെ വീടിന് സമീപമാണ് റോഡ് തകർന്ന് നാശമായിട്ടുള്ളത്.
റോഡ് കുണ്ടും കുഴിയും ആയതിനെ തുടർന്ന് ഇരുചക്ര വാഹന യാത്രക്കാർ അപകട ഭീതിയിലാണ് ഇതിലെ യാത്ര ചെയ്യുന്നത്.പൈപ്പ് പൊട്ടി റോഡ് തകർന്ന് കുടിവെള്ളം പാഴാകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
പൈപ്പിട്ട് ഒരാഴ്ച പിന്നിട്ടപ്പോഴെ വെള്ളം ലീക്കായി തുടങ്ങിയിരുന്നു. ഇടക്കിടക്ക് അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും പെപ്പ് പൊട്ടി വെള്ളം പോകുന്നത് ഇതുവരെ പരിഹരിക്കാനായിട്ടില്ല
ജലജീവൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിടുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയൊ കരാറുകാരുടെയൊ അസാന്നിദ്ധ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ അശ്രദ്ധമായി കുഴിയെടുത്ത് പൈപ്പിടുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി
റോഡ് പൂർണ്ണമായും തകരുന്നതിന് മുന്നെ കുടിവെള്ള പൈപ്പ് അറ്റകുറ്റപണി നടത്തി റോഡിലെ കുഴികളടച്ച് ശാശ്വതമായ പരിഹാരം കാണണമെന്ന് വാർഡ് മെമ്പർ ടി. സ്വാലിഹ് പറഞ്ഞു.
ബസപ്പെട്ടവർ ഉടൻ പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.