കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച് സമ്മേളനവും ലഹരിമുക്ത സമൂഹം മാതൃകാ സമൂഹം എന്ന വിഷയത്തിൽ ബോധവൽക്കരണവും നടത്തി.
സമ്മേളനത്തിന്റെ ഉദ്ഘാടന പി കെ സെയ്തലവിക്കോയ തങ്ങൾ നിർവ്വഹിച്ചു.കെ ഹംസ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് തൃത്താല ) വി പി മഹേഷ് - വിമുക്തി കോർഡിനേറ്റർ തൃത്താല, താജുദ്ധീൻ ദാരിമി എന്നിവർ ക്ലാസ്സെടുത്തു.
സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെകട്ടറി അഡ്വ. അബ്ദു നാസർ കാളമ്പറ മോഡറേറ്ററായിരുന്നു. ലഹരിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പാനൽ അംഗങ്ങൾ മറുപടി നൽകി.ജില്ലാസമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ സുലൈമാൻ ആമയൂർ വിശദീകരിച്ചു
എസ്. കെ. ജെ. എം റൈഞ്ച് പ്രസിഡന്റ് അബൂബക്കർ സിദ്ധീക്ക് ഫൈസി പ്രാർത്ഥന നടത്തി. റൈഞ്ച് സെക്രട്ടറി മുഹമ്മദുകുട്ടി മുസ്ല്യാർ, അഷറഫ് പള്ളത്ത്, അബ്ദു സമദ് മാസ്റ്റർ, മുഹമ്മദ് കെ മുഹമ്മദാലി, ഷാജി തണ്ണീർക്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു SKMMA റൈഞ്ച് പ്രസിഡന്റ് പി മുഹമ്മദുണ്ണി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി എം അലി മാസ്റ്റർ സ്വാഗതവും ആലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.