തൃത്താല: 'തേനീച്ചക്കണ്ണുകൾ' സലീമ ഹാദിയയുടെ പുസ്തകം കവർ പ്രകാശിതമായി. അയ്യൂബി ഗേൾസ് വില്ലേജ് ഹാദിയ സമ്മിറ്റ് കോൺവെക്കേഷൻ വേദിയിൽ സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫിയുടെ നേതൃത്വത്തിൽ പ്രകാശനം നിർവ്വഹിച്ചു.
അയ്യൂബി ഗേൾസ് വില്ലേജ് ബി.എ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ് സലീമ ഹാദിയ. വർത്തമാന സാഹചര്യത്തോട് ഒട്ടിനിൽക്കുന്ന ആശയങ്ങൾ, ന്യു ജൻ ട്രെൻഡ് ഭാഷകൾ, ധാർമ്മിക ബോധ്യത്തിലേക്കുള്ള ചിന്തകൾ, ആത്മീയ വെളിച്ചങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് കവിതകളുടെ ഉൾവൃത്തം. അമ്പതിൽ അതികം വരുന്ന കവിതകളുടെ സമാഹാരമാണ് തേനീച്ചക്കണ്ണുകൾ.
''ഡിജിറ്റൽ കാലത്ത് നഷ്ടപ്പെടുന്ന വായനകൾ'' എന്ന പ്രമേയത്തിൽ ബി പോസറ്റിവ് എന്ന തലവാചകത്തിൽ മലയാളം കഥാരചനയിൽ 2024 കേരള സാഹിത്യോത്സവിൽ കാമ്പസ് വിഭാഗത്തിൽ സലീമ ഹാദിയക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. രണ്ടായിരത്തി ഇരുപത്തി രണ്ടിലെ സംസ്ഥാന സാഹിത്യോത്സവിൽ ബുക്ക്ടെസ്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
കാലിഗ്രാഫി, ഉൾപ്പടെയുള്ള രചനാ മത്സരങ്ങളിൽ മുൻവർഷങ്ങളിൽ ജില്ലാ തലത്തിലും ഡിവിഷൻ സാഹിത്യോത്സവുകളിലും മികവ് പുലർത്തിയിരുന്നു. അയ്യൂബി ഗേൾസ് വില്ലേജിന്റെ ഈ വർഷത്തെ 'കലയുടെ താളം' ആർട്സ് ഫെസ്റ്റിൽ കലാപ്രതിഭയുമാണ്.
കുമ്പിടി പാച്ചത്ത് സൈദലവി ഹാജി സാഹിറ ദമ്പതികളുടെ മകളാണ് സലീമ. പടിഞ്ഞാറങ്ങാടി അയ്യൂബി ഗേൾസ് വില്ലേജ് ഹയർ സെക്കണ്ടറി ഹ്യുമാനിറ്റീസ് പഠനത്തിനൊപ്പം അക്കാദമി ഓഫ് വുമൺസ് സ്റ്റഡീസ് ആൻഡ് ഇസ്‌ലാമിക്ക് സയൻസിൽ ഹാദിയ കോഴ്സും, ഒന്നാം റാങ്കോടുകൂടി ഡിപ്ലോമ ഇൻ ശരീഅ കോഴ്സും പൂർത്തീകരിച്ചു.
തുടർന്ന് കാമ്പസിൽ തന്നെ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ബി.എ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റർ പഠനം നടത്തുകയാണ്. ഗേൾസ് വില്ലേജ് സ്റ്റുഡൻസ് യൂണിയൻ അയ്യൂബി ഹാദിയ ലേണേഴ്സ് അസോസിയേഷൻ കൺവീനർ കൂടിയാണ് സലീമ ഹാദിയ. ഹാദിയ സമ്മിറ്റ് ഫിഫ്ത്ത് കോൺവെക്കേഷൻ വേദിയിൽ നിന്നും കഴിഞ്ഞ ദിവസം ഫസ്റ്റ് റാങ്കോടെ ഹാദിയ ബിരുദവും കരസ്ഥമാക്കി.