തൃത്താല:26 കോടി മനുഷ്യരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം പ്രസ്ഥാവിച്ചു. മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ വേർപാടിൽ തൃത്താല നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരിഷ്കരണങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരമാണ് തൊഴിലുറപ്പ് പദ്ധതിയും കാർഷിക കടങ്ങൾ എഴുതിത്തള്ളിയതും ഭക്ഷ്യസുരക്ഷാ പദ്ധതിയുമൊക്കെ ഉണ്ടായത്. വിമർശനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച അദ്ദേഹത്തിന്റെ ജനാധിപത്യ ബോധം ഇന്നുള്ളവർ മാതൃകയാക്കണമെന്നും വി.ടി ബൽറാം പറഞ്ഞു.
തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റഷീദ് കോഴിക്കര അദ്ധ്യക്ഷത വഹിച്ചു. സി.വി ബാലചന്ദ്രൻ, എസ്.എം.കെ തങ്ങൾ, ഇ.ടി ഹൈദ്രോസ്, എം.കെ ശങ്കരനുണ്ണി, പി.വി മുഹമ്മദലി, കെ.വിനോദ്, ബാബു നാസർ, പി.മാധവദാസ്, ടി.കെ സുനിൽകുമാർ, വി.പി ഫാത്തിമ, കെ.ബാലകൃഷ്ണൻ, വി.അബ്ദുള്ളകുട്ടി, കെ.ഷംസുദീൻ എന്നിവർ സംസാരിച്ചു.