ചാലിശ്ശേരിയിൽ കിണറ്റിൽ നിന്നും രണ്ട് അണലികളെ പിടികൂടി

 


ചാലിശ്ശേരി ബി.എസ്.എൻ.എൽ. ഓഫീസിന് സമീപം ചീരൻ വീട്ടിൽ തോമസ് ചീരന്റെ  പറമ്പിലെ കിണറ്റിൽ നിന്നാണ് ഉഗ്ര വിഷമുള്ള രണ്ട് അണലികളെ പിടികൂടിയത്. 

പാമ്പുകളുടെ ഇണചേരൽ കാലം കൂടിയായ ഈ സീസണിൽ  പ്രസവിക്കാറായ ഏകദേശം നാല് വയസ്സോളം പ്രായമുള്ള പെൺ അണലിയേയും  ഏകദേശം മൂന്നു വയസ്സോളം പ്രായമുള്ള ആൺ അണലിയെയും ആണ് പിടി കൂടിയത്. 

വാർഡ് മെമ്പറും ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ഹുസൈൻ പുളിയഞ്ഞാലിൽ പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരിയുമായി ബന്ധപ്പെടുകയും, തുടർന്ന് പാമ്പ് സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തുകയും ചാലിശ്ശേരി പോലീസിന്റെ സാന്നിധ്യത്തിൽ ഒരു മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ അണലികളെ പിടികൂടുകയും ചെയ്തു.

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ എസ്.മഹേശ്വരി,പോലീസ് ഡ്രൈവറും സിവിൽ പോലീസ് ഓഫീസറുമായ സുരേഷ് പെരിങ്ങോട്, വാർഡ് മെമ്പർ ഹുസൈൻ പുളിയഞ്ഞാലിൽ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി,കുഞ്ഞിപ്പ മതിൽ പറമ്പിൽ,ബഷീർ ചാലിശ്ശേരി,ഷെഫീഖ് എന്നിവർ സന്നിഹിതരായിരുന്നു. 

പിടികൂടിയ പാമ്പുകളെ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

Below Post Ad