ചാലിശ്ശേരി: മത-വിദ്യഭ്യാസ-സാമൂഹ്യ-രാഷ്ട്രീയ മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന പി.എസ് മുഹമ്മദ് കുട്ടി ഹാജി (72) അന്തരിച്ചു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മണ്ണാരപറമ്പ് പള്ളി ഖബർസ്ഥാനിൽ നടക്കും .
അക്കിക്കാവ് പി.എസ് .എം.ഡെന്റൽ കോളേജ് ഓഫ് സയൻസ് ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ,മണ്ണാറപ്പറമ്പ് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് തൃത്താല മണ്ഡലം മുൻ ട്രഷറർ , മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം,മുൻ ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ,എടപ്പാൾ ദാറുൽ ഹിദായ എജുക്കേഷണൽ കോംപ്ലക്സ് അംഗം, പൊന്നാനി മഊനത്തിൽ ഇസ്ലാം സഭ അംഗം, ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ് സ്ഥാപകൻ തുടങ്ങിയ മേഖലകളിൽ സേവനനിരതനായിരുന്നു.
ഭാര്യ ഫാത്തിമ്മ കുട്ടി ഹജ്ജുമ്മ.മക്കൾ റിയാസ് (ഡയറക്ടർ പി.എസ് എം ഡെൻ്റൽ കോളേജ് അക്കിക്കാവ്) സാബിർ(സെക്രട്ടറി റോയൽ ഡെൻ്റൽ കോളേജ് ചാലിശ്ശേരി),അബ്ദുൽ റഹ്മാൻ(സെക്രട്ടറി തൃത്താല മണ്ഡലം മുസ്ലിംലീഗ്), അസീബ് അലി(ഡയറക്ടർ റോയൽ ഡെന്റൽ കോളേജ് ചാലിശ്ശേരി).മരുമക്കൾ : റോഷ്നി, ബൽക്കീസ്,ഡോ.സലീന,ഫത്തിമ്മ.