നാഗലശേരി ഗവ. ഐ ടി ഐ തൃത്താലയിൽ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു.

 


തൃത്താല: നാഗലശേരി ഗവ. ഐ ടി ഐ തൃത്താലയിൽ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു.

കേരള സർക്കാർ വ്യാവസായിക വകുപ്പിന് കീഴിൽ പുതിയതായി അനുവദിച്ച നാഗലശേരി ഗവ. ഐ ടി ഐ തൃത്താലയിൽ മന്ത്രി  എംബി രാജേഷ് ഉദ്ഘാടനം ചെയ്തു.

താല്ക്കാലിക കാമ്പസായി തൃത്താല വെള്ളിയാങ്കല്ലിലെ ഇറിഗേഷൻ വകുപ്പിൻ്റെ കെട്ടിടത്തിലാണ് ക്ലാസ് ആരംഭിക്കുന്നത്.

ഡ്രാഫ്റ്റ്മാൻ സിവിൽ, ഇൻഫെർമേഷൻ ടെക്നോളജി,ത്രീഡി  പ്രിൻറിംഗ്,കമ്പ്യൂട്ടർ എംബ്രോയിഡറി ഡിസൈനിംഗ് എന്നി നാലു കോഴ്സുകളാണ് നാഗലശ്ശേരി ഐ.ടി.ഐക്ക് വേണ്ടി ഗവൺമെൻറ് അംഗീകാരം നൽകിയത്.ഇതിൽ
ഡ്രാഫ്റ്റ് മാൻ സിവിലും
ഇൻഫർമേഷൻ ടെക്നോളജിയും ആണ് ഇപ്പോൾ ആരംഭിക്കുന്നത്

ഓരോ കോഴ്സിലും 24 കുട്ടികൾ വീതം 48 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ അഡ്മിഷൻ നൽകുന്നത്. ഇതിന്റെ അഡ്മിഷൻ പ്രക്രിയ പൂർത്തീകരിച്ചു. ഡിസം.9ന് ക്ലാസുകൾ ആരംഭിക്കും.

ഉദ്ഘാടന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന അധ്യക്ഷയായി. കണ്ണൂർ മേഖല കേന്ദ്രം ജോ. ഡയറക്ടർ പി വാസുദേവൻ റിപ്പോർട്ടവതരിപ്പിച്ചു.

പഞ്ചായത് പ്രസിഡൻ്റുമാരായ പി കെ ജയ, വി വി ബാലചന്ദ്രൻ ,ഷറഫുദ്ധീൻ കളത്തിൽ, ടി സുഹറ, കെ മുഹമ്മദ്, എന്നിവർ സംസാരിച്ചു.


തൃതല പഞ്ചായത്ത് അദ്യക്ഷന്മാർ , ജനപ്രതിനിധികൾ രാഷ്ടീയ സാമൂഹ്യ സാംസ്കാരിക നേതാക്കളും വ ചടങ്ങിൽ സംബന്ധിച്ചു.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ കെ പി ശ്രീനിവാസൻ, ഷാഹിദ റിയാസ്, ജില്ല പഞ്ചായത്തംഗം അനുവിനോദ് ,എ കൃഷ്ണ കുമാർ, കുബറ ഷാജഹാൻ, പി വി പ്രിയ, എം ഗോപിനാഥൻ, പി വി മുഹമ്മദാലി, സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ശ്രീജിക്കടവത്ത്, ആർ സുരേഷ് കുമാർ, എൻ സുരേഷ് കുമാർ, കെ അഹമ്മദുൾ കബീർ എന്നിവർ സംസാരിച്ചു.

വീഡിയോ:




Below Post Ad