മണ്ണാർക്കാട് : മധ്യവയസ്കയെ ഉംറയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് അരലക്ഷത്തിലധികം രൂപ തട്ടിയെന്ന പരാതിയിൽ യുവാവിനെ നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തു.
കൊടക്കാട് ചക്കാലക്കുന്നൻ വീട്ടിൽ മുഹമ്മദ് അസ്‌കർ അലി (36) ആണ് അറസ്റ്റിലായത്.
നൂറോളം പേരിൽനിന്ന് അരക്കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായും പോലീസ് പറയുന്നു.
കരിങ്കല്ലത്താണി സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞ ഒക്ടോബർ 16, 17 തീയതികളിലായി വിവിധ സമയങ്ങളിൽ ആകെ 55,000 രൂപ നൽകിയതായി പറയുന്നു.
ഉംറയ്ക്ക് കൊണ്ടുപോയില്ലെന്നും നേരിട്ടും ഗൂഗിൾപേ വഴിയും കൈപ്പറ്റിയ പണം തിരികെനൽകിയില്ലെന്നും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ അസ്കറിനെ റിമാൻഡ് ചെയ്തു.
ഉംറക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ
തട്ടിയെടുത്തത് അരക്കോടിയോളം രൂപ