ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല, അമ്മയെ കുത്തി പരിക്കേൽപ്പിച്ച് പതിനാല്കാരൻ

 


കോഴിക്കോട്:  മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം.

ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം .ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. റീച്ചാർജ് ചെയ്യില്ലന്ന് പറഞ്ഞപ്പോൾ ഗെയിം കളിക്കാൻ അമ്മയുടെ

ഫോൺ ആവശ്യപ്പെട്ടു . ഇതും നിഷേധിച്ചതോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തിയത്.

കുട്ടി നേരത്തെ പഠനം അവസാനിപ്പിച്ചിരുന്നതായും മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നും സൂചനകൾ ഉണ്ട്. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു .

Tags

Below Post Ad