ആനക്കരയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ ഖിദ്മ ആനക്കര മഹല്ല് പ്രവാസി നിവാസി കൂട്ടായ്മ ആനക്കര പോട്ടൂർ മോഡേൺ സ്‌കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ആരോഗ്യ ബോധ വത്കരണ ക്ലാസ്സും നടത്തി. ഏകദേശം മുന്നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു. ചടങ്ങിൽ മോഡേൺ സ്‌കൂൾ പ്രിൻസിപ്പൽ സുഭാഷ് സ്‌കൂൾ സെക്രട്ടറി ഹസൻ മുസ്‌ലിയാർ. എന്നിവർ സംസാരിച്ചു.
കോട്ടയം എം ജി കോളേജിൽ നിന്ന് അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വദൂദ് നിസാമി. പൊതുപ്രവർത്തന രംഗത്ത് മാറ്റി നിർത്തപ്പെടാനാവാത്ത പേരുകളായ പന്നിക്കോട്ട് രവികുമാർ മേനോനെയും സിഫു മണിയെയും കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു.
ഖിദ്മ ഭാരവാഹി കെവി ലത്തീഫ് അദ്ധ്യക്ഷനായ ചടങ്ങ് മോഡേൺ സ്‌കൂൾ പ്രിൻസിപ്പൽ ഉത്ഘാടനം ചെയ്തു .ലത്തീഫ് കെ വി അധ്യക്ഷനായ ചടങ്ങിൽ ഖിദ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ ബഷീർ ഫൈസി വി വി. സ്വാഗതവും ജലീൽ കെവി നന്ദിയും പറഞ്ഞു.