കറുകപുത്തൂർ ഇഞ്ചീരി വളപ്പിൽ മുഹമ്മദുകുട്ടി ഹാജി (86) നിര്യാതനായി

 



മരണം വരെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പ്രവാസ കാലത്ത് തൊഴിൽ തേടിയെത്തിയ നിരവധി പേർക്ക് താങ്ങും തണലുമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം മികച്ച ജൈവ കർഷകൻ,പരിസ്ഥിതി പ്രവർത്തകൻ തുടങ്ങിയ രംഗത്തും മാതൃകയായിരുന്നു.

സോഷ്യൽ മീഡിയ സജീവമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം  കൃഷി പാഠങ്ങളും, നാട്ടറിവുകളും, അനുഭവങ്ങളും പുതുതലമുറയ്ക്ക് പകർന്നുകൊടുത്തിരുന്നു.

ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ സ്ഥാപകനും സാക്ഷരതാ പ്രവർത്തകനുമായിരുന്ന ഇന്ത്യനൂർ ഗോപി മാസ്റ്ററുടെ സ്മരണാർത്ഥം അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങാനിരിക്കെയാണ് അദ്ദേഹം രോഗബാധിതനായി ആശുപത്രിയിലായത്. ഇതിനാൽ ജനുവരി 13ന് നടത്താനിരുന്ന അവാർഡ് സമർപ്പണ ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.

പിതാവ്: ഹൈദ്രു ഹാജി.

മാതാവ്: ആയിഷക്കുട്ടി.

ഭാര്യ: ഉമ്മാത്തുക്കുട്ടി. 

മക്കൾ: മുഹമ്മദ്‌ യൂനുസ്, നൗഷാദ് മുഹമ്മദ്‌, നിഷ.

മരുമക്കൾ: ഷാജിത, നാസിയ, റഷീദ് വലിയകത്ത്.

Tags

Below Post Ad