ചങ്ങരംകുളം പാവിട്ടപ്പുറത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പിൽ ശിഹാബിന്റെ മകൻ ഷഹബാസ് ആണ് മരിച്ചത്. പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടിൽ റിഹാൻ ആണ് പരിക്കേറ്റത്.
ഇരുവരും കോക്കൂർ ടെക്‌നിക്കൽ സ്‌കൂളിൽ വിദ്യാർത്ഥികളാണ്.കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ പാവിട്ടപ്പുറം മാങ്കുളത്ത് വ്യാഴാഴ്‌ച വൈകിട്ട് ആറരയോടെയാണ് അപകടം. സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച ഷഹബാസിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്