വീടിൻ്റെ തേപ്പിനിടയിൽ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

 



ആനക്കര: തേപ്പിനിടയിൽ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ആനക്കര മേലേഴിയം പുത്രത്തു വളപ്പിൽ വളപ്പിൽ  പരേതനായ  ഉണ്യാലന്റെ മകൻ പ്രഭാകരൻ ( കുട്ടു.50) ആണ് മരിച്ചത്.

 ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെ  കുറ്റിപ്പുറം ഗവൺമെന്റ് ആശുപത്രിക്ക് സമീപം  സ്വകാര്യ വ്യക്തിയുടെ വീടിന്റെ  തേപ്പ് നടത്തുന്നതിനിടയിലാണ് കുഴഞ്ഞുവീണത്.

 തുടർന്ന് സമീപത്തുള്ള കുറ്റിപ്പുറം  ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മാതാവ്: ചെമ്പി. ഭാര്യ: സിനി. മക്കൾ: പ്രണവ്, പ്രസി.

Below Post Ad