കുറ്റിപ്പുറത്ത് ബസ് ഡ്രൈവർ മരിച്ച നിലയിൽ

 


കുറ്റിപ്പുറം: ബസ് ഡ്രൈവറെ  ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുർഗ ബസ്സിലെ ഡ്രൈവർ തൃശ്ശൂർ മുളയം വലക്കാവ് സ്വദേശി മുണ്ടയൂർ വളപ്പിൽ രാജേഷ്നെ (44)  ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി ബസ് തവനൂര്‍ വൃദ്ധ മന്ദിരത്തിന് സമീപം നിര്‍ത്തിയിട്ടതിന് ശേഷം അതിനുള്ളില്‍ കിടന്നുറങ്ങിയതായിരുന്നു.  രാവിലെ ബസ്സിലെ മറ്റു ജീവനക്കാർ എത്തി തട്ടി വിളിച്ചപ്പോൾ അനക്കം ഇല്ലായിരുന്നു.

 തുടർന്ന്  കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 20 വർഷമായി ബസ് ജീവനക്കാരനാണ് മരിച്ച രാജേഷ്.

Below Post Ad