കപ്പൂർ : മാരായംമാകുന്ന് പാറപ്പുറം കുളത്തിൽ മൂന്നു വയസ്സുകാരൻ മുങ്ങി മരിച്ചു. പാറപ്പുറം വക്കേലവളപ്പിൽ മുനീർ സഖാഫിയുടെ മകൻ മുസമ്മിൽ ആണ് മുങ്ങി മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.വീട്ടിലുണ്ടായിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുപരിസരത്ത് അന്വേഷിക്കുന്നതിനിടയിലാണ് പാറപ്പുറം പള്ളിക്കുളത്തിന് സമീപം ചെരുപ്പ് കണ്ടത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കുളത്തിൽ നിന്നും കണ്ടെത്തിയത്.
പള്ളിയോട് ചേർന്നാണ് കുട്ടിയുടെ വീട്. പിതാവ് മുനീറിനൊപ്പം പള്ളി കുളത്തിൽ കുളിക്കാൻ വരാറുണ്ടായിരുന്നു. ഈ ഓർമ്മയിൽ കുട്ടി തനിയെ വെള്ളത്തിൽ ഇറങ്ങിയതാകാം എന്നാണ് പ്രാഥമിക നിഗമനം.തൃത്താല പോലീസ് തുടർ നടപടിക സ്വീകരിച്ചു .