കാത്തിരിപ്പിന് വിരാമം; ദുരിതയാത്രക്ക് അറുതിയായി.തൃത്താലയിൽ റോഡ് ടാറിംഗ് ആരംഭിച്ചു

 


തൃത്താലയിലെ യാത്രാദുരിതത്തിന്  അറുതിയാകുന്നു. വി കെ കടവ് മുതൽ കുമ്പിടി വരെയുള്ള റോഡ് ടാറിംഗിന്  വർക്കുകൾ തൃത്താല സെൻ്ററിൽ നിന്നും തുടക്കമായി 

കഴിഞ്ഞ ദിവസം റോഡിലെ കുഴികൾ അടച്ച് പാച്ച് വർക്കുകൾ ചെയ്തിരുന്നു. ടാറിംഗ് തുടങ്ങിയതോടെ ദുരിതയാത്രക്ക് അറുതിയാകുമെന്ന സമാധാനത്തിലാണ് നാട്ടുകാർ. 

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് തൃത്താലയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. 

പ്രതിഷേധം കനക്കുമ്പോൾ റോഡിലെ കുഴികളിൽ മണ്ണിട്ട് നികത്തും . മഴ പെയ്താൽ മണ്ണ് ഒഴുകിപ്പോയി റോഡുകൾ തോടുകളായി മാറും. വെയിലായാൽ റോഡിലെ പൊടിശല്യവും രൂക്ഷമായിരുന്നു. 

നടപടി ക്രമങ്ങളുടെ  ഭാഗമായാണ് റോഡ് ടാറിംഗ് വൈകിയത് എന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം .എന്നാൽ സങ്കേതികത്വം പറഞ്ഞ് റോഡ് പണി അനന്തമായി നീട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളുടെ അരോപണം 

റോഡ് ടാറിംഗ് പൂർത്തിയാകുന്നതോടെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ യാത്ര ദുരിതത്തിനും പൊടിശല്യത്തിനും  പരിഹാരമാകുമെന്ന സന്തോഷം നാട്ടുകാർ പങ്ക് വെച്ചു.


Tags

Below Post Ad