അര നൂറ്റാണ്ടിൻ്റെ ഓർമ്മകളുമായി തൃത്താലയിൽ പൂർവ്വ വിദ്ധ്യാർത്ഥി സംഗമം

 



തൃത്താല :അമ്പത് വർഷം പിന്നിടുന്ന പഠന കാലത്തിൻ്റെ ഓർമ്മകളുമായി തൃത്താല ഹൈസ്കൂൾ പൂർവ്വ വിദ്ധ്യാർത്ഥി സംഗമം.

തൃത്താല ഹൈസ്കൂളിലെ 1974-75  എസ് എസ് എൽ സി. ബാച്ചാണ് പഠന കാലത്തിൻ്റെ അമ്പതാം വാർഷികം ആഘോഷമാക്കിയത്."സ്മൃതി@50" എന്ന പേരിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

 സംഗമം ടി.എം. നാരായണൻ  ഉദ്ഘാടനം ചെയ്തു. ചെയർ മാൻ പി.എം. അസീസ് അധ്യക്ഷത വഹിച്ചു, സി. കേശവദാസ് മാസ്റ്റർ, മാധവൻ മാസ്റ്റർ, ലീല ടീച്ചർ, കെ.പി. സ്വർണ്ണ കുമാരി, ഒ. ജയകൃഷ്ണൻ തുടങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻകാല അധ്യപകരെ പൊന്നാടയണിയിച്ചു.

സഹപാഠികളുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. രാവിലെ മുതൽ  തൃത്താല കെ എം കെ ഹാളിൽ ചേർന്ന ചടങ്ങിൽ ആടിയും പാടിയും പഴയ അനുഭവങ്ങൾ പങ്ക് വെച്ചും അവർ സന്തോഷം പങ്കിട്ടു. ഓട്ടൻതുള്ളൽ,ദേശഭക്തി ഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

Tags

Below Post Ad