ഒരുക്കങ്ങൾ പൂർത്തിയായി;തൃത്താല ഫെസ്റ്റ് 2025 ഫെബ്രുവരി 14, 15, 16 ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കും


 

തൃത്താല:ഈ വർഷത്തെ തൃത്താല ദേശോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 14 ന് വിവിധ ആഘോഷ കമ്മറ്റികളുടെ ദഫ് മുട്ട് , സ്റ്റേജ് പ്രോഗ്രാമുകൾ, ഗാനമേള എന്നിവയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും

ഫെബ്രുവരി 15 ന് വാണിഭം, വിവിധ കലാ പരിപാടികൾ എന്നിവ ഉണ്ടാവും

ഫെബ്രുവരി 16 ന് കാലത്ത് ഒൻപതരയോടെ കേരളത്തിലെ പ്രശസ്ത ആനകൾ അണിനിരക്കുന്ന ഗജസംഗമം, വൈകിട്ട് 4 ന് 22 ൽ പരം ഉപകമ്മറ്റികൾ അണിനിരക്കുന്ന ഗജ ഘോഷയാത്ര മേഴത്തൂർ സെൻ്ററിൽ നിന്നും തൃത്താലയിലേക്ക് പുറപ്പെടും. ബാൻ്റ് വാദ്യം , ഡിജെ സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ഘോഷയാത്രക്ക് അകമ്പടിയേകും.  

കേന്ദ്ര ആഘോഷ കമ്മറ്റി പ്രസിഡൻ്റ് മുഹമ്മദ് കൊപ്പത്ത്, സെക്രട്ടറി കെ പി ശ്രീനിവാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Tags

Below Post Ad