അറേബ്യൻ വേൾഡ് റെക്കോർഡ് നേട്ടവുമായി ആറ് വയസ്സുകാരൻ ആദം അലി

 


കുമരനെല്ലൂർ: അറേബ്യൻ വേൾഡ് റെക്കോർഡ് നേട്ടവുമായി ആറ് വയസ്സുകാരൻ ആദം അലി വീണ്ടും ലോക റെക്കാർഡുകളുടെ നെറുകയിൽ

153 പാമ്പുകളുടെ പേര് 2 മിനിറ്റും 50 സെക്കൻ്റിൽ പറഞ്ഞതിനാണ് കുമരനെല്ലൂർ സ്വദേശിയായ കൊച്ചു മിടുക്കന് അറേബ്യൻ വേൾഡ് റെക്കോർഡ് ലഭിച്ചത്.

യു.എ ഇ ഇസാഫ്  ചെയർമാൻ അബ്ദുള്ളാഹ് മുഹമ്മദ് മെഹ്യാനിൽ നിന്നും കരസ്ഥമാക്കി. കരിപ്പൂർ  ഇൻ്റർനാഷ്ണൽ എയർപോട്ടിന് സമീപം ഉള്ള ഗാർഡൻ റെസിഡൻസിയിൽ വെച്ചായിരുന്നു ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തത്.

ഇതിന് മുന്നേ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് , കലാം വേൾഡ് റെക്കോർഡ് , ഇൻ്റർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.

100 സ്മാരകങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ പേരുകൾ ഏറ്റവും വേഗത്തിൽ പറഞ്ഞാണ് (2 മിനിറ്റ് 4 സെക്കൻ്റ് ) ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കാർഡ്സ് കരസ്ഥമാക്കിയത്.

195 രാജ്യങ്ങളുടെ ഫ്ലാഗുകൾ 2 മിനിറ്റ് 9 സെക്കൻ്റുകൊണ്ട് പറഞ്ഞു കൊണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സ്  നേടിയത്.

202 രാജ്യങ്ങളുടെ പതാകകൾ 2 മിനിറ്റ് 10 സെക്കൻ്റ് കൊണ്ട് തിരിച്ചറിഞ്ഞതിന് കലാംസ് വേൾഡ് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കൻ

കുമരനെല്ലൂർ പപ്പാളി വീട്ടിൽ അലിമോൻ - സാഫില ദമ്പതികളുടെ മകനായ ആദം അലി പോട്ടൂർ മോഡേൺ സ്കൂൾ യു കെ ജി വിദ്യാർത്ഥിയാണ്

Below Post Ad