കൂടല്ലൂർ : മാതൃഭാഷാ ദിനത്തിൽ ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ എം.ടി കൂട്ടായ്മയിലെ അംഗങ്ങൾ എം.ടി യുടെ വീട് സന്ദർശിച്ചു. എം.ടി യുടെ ഭാരതപ്പുഴയോരത്തെ അശ്വതി വീടും മാടത്ത് തെക്കേപ്പാട്ട് വീടും രണ്ടാമൂഴം എഴുതാൻ എം.ടി താമസിച്ച വീടും വിദ്യാർഥികൾ സന്ദർശിച്ചു.
മാതൃഭാഷാ ദിന പ്രതിജ്ഞ വൈഗ മനോജ് ചൊല്ലി കൊടുത്തു. വിദ്യാർഥികൾ ഏറ്റു ചൊല്ലി.ഇല്ല പറമ്പ്, താണിക്കുന്ന്, കുമ്മാണിക്കുളം തുടങ്ങി എം.ടി കൃതികളിൽ പരാമർശിക്കുന്ന പ്രദേശങ്ങളും കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. എം.ടി കൂട്ടായ്മയിലെ അംഗങ്ങളോടൊപ്പം അധ്യാപകരായ റോഷൻ എം, ഷാഹിദ കെ, സിജി , മുദുൽ മോഹൻ തുടങ്ങിയവർ ഗൃഹ സന്ദർശനത്തിന് നേതൃത്വം നൽകി.