തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതിന് താഴെ പറയുന്ന ഏതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഹെൽത്ത് ഇൻസ്പെകടർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 07/03/2025, വെള്ളി രാവിലെ 10 മണിക്ക് പഞ്ചായത്തോഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകുക.
ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് (ഗവ.അംഗീകൃതം)/കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ്/സാനിറ്ററി ഇൻസ്പെകടർ സർട്ടിഫിക്കറ്റ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ ഗവൺമെന്റ്, മുംബൈ/സർട്ടിഫിക്കറ്റ് ഇൻ സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് ഫ്രം നാഷ്ണൽ കൗൺസിൽ ഫോർ റൂറൽ ഹയർ എജ്യുക്കേഷൻ/സാനിറ്ററി ഇൻസ്പെകടർ ട്രൈനിംഗ് കോഴ്സ് ഫ്രം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് തവനൂർ/തത്യുല്ലമായ മറ്റ് യോഗ്യത. പ്രായ പരിധി 18 മുതൽ 36 വയസ്സ് വരെ (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ടായിരിക്കുന്നതാണ്)